KLM Axiva
KLM branches KLM get a call KLM ncd KLM Video
KLM
December 30, 2020 മഞ്ജു വാര്യർ കെഎൽഎം ആക്സിവ ബ്രാൻഡ് അംബാസിഡർ.

കൊച്ചി: പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യരെ ബ്രാൻഡ് അംബാസിഡറായി നിയമിച്ചു. ബ്രാൻഡിങ്ങിലും, പരസ്യങ്ങളിലും മഞ്ജു വാര്യരായിരിക്കും ഇനി കമ്പനിയുടെ മുഖം. മഞ്ജു വാര്യരെ ബ്രാൻഡ്‌ അംബാസിഡറാക്കുന്നതിലൂടെ കമ്പനി അതിവേഗ വളർച്ച ലക്ഷ്യമിടുന്നു. കമ്പനിയ മുന്നേറ്റത്തിൻ്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമാണ് മഞ്ജു വാര്യരുടെ ബ്രാൻഡ് അംബാസഡറായിട്ടുള്ള കടന്നുവരവെന്ന് ചെയർമാൻ ഡോ. ജെ അലക്സാണ്ടർ പറഞ്ഞു.

തെക്കെ ഇന്ത്യയിൽ മുഴുവൻ കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. ശാഖകളുടെ എണ്ണം 1000 ആക്കി ഉയർത്തും.  ഗോൾഡ് ലോണിലാണ് കമ്പനി കൂടുതൽ ഊന്നൽ കൊടുക്കുന്നത്. പബ്ലിക് എൻസിഡി വഴി സമാഹരിക്കുന്ന പണം മുഴുവൻ സ്വർണ വായ്പകൾക്കായി വിനിയോഗിക്കും. നിരവധി ഇതര ധനകാര്യ സേവനങ്ങളും കമ്പനി നൽകുന്നുണ്ട്. ഇപ്പോൾ കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ കെഎൽഎം ആക്സിവയ്ക്ക് ശാഖകളുണ്ട്. പബ്ലിക് ലിസ്റ്റിങ്ങിനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്. മലയാളത്തിൻ്റെ ജനപ്രിയ നായിക മഞ്ജു വാര്യർ ബ്രാൻഡ് അംബാസിഡറായി എത്തുന്നതോടെ ബ്രാൻഡ് കൂടുതൽ ജനകീയമാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.