KLM Axiva
KLM branches KLM get a call KLM ncd KLM Video
KLM
November 12, 2021 കെ എൽ എം ഫൗണ്ടേഷൻ പുരസ്കാരം ഡോ. എം.സി. ദിലീപ് കുമാറിന്.

വിദ്യാഭ്യാസ,സാംസ്കാരിക, സാമൂഹ്യ രംഗങ്ങളിലെ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ്പുരസ്ക്കാരം.ശ്രീശങ്കരചാര്യസംസ്കൃതസർവ്വകലാശാലയുടേയുംകലാമണ്ഡലംസർവ്വകലാശാലയുടേയും മുൻ വൈസ് ചാൻസിലറാണ് ഡോ.ദിലീപ് കുമാർ. സാമൂഹ്യ,സാംസ്കാരിക രംഗങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യവും വിവിധ സർവ്വകലാശാലകളുടെ വാണിജ്യ ശാസ്ത്ര റിസർച്ച് ഗൈഡുമാണ്. നിരവധി അന്തർദേശീയ, ദേശീയ സെമിനാറുകളിലെ സംഭാവനകളും നാഷണൽ സർവ്വീസ് സ്‌കീമിന്റെ മികച്ച നേതൃത്വവും പ്രവർത്തനങ്ങളും എടുത്തുപറയത്തക്കതാണ്.സിവിൽ സർവ്വീസ് പരീക്ഷാ ബോർഡ് മുൻ മെമ്പർ, മഹാത്മാ ഗാന്ധി സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം, സെനറ്റ്അംഗംഎന്നീ നിലകളിലുംപ്രവർത്തിച്ചിട്ടുണ്ട്.നിരവധി അക്കാദമിക പുസ്തകങ്ങളുടെ രചയിതാവുമാണ്.ഒരു ലക്ഷംരൂപയും,പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. മുൻ ഹൈക്കോടതി ആക്ടിങ്ങ് ചീഫ്ജസ്റ്റീസ്ശ്രീസി.എൻ.രാമചന്ദ്രൻ നായർ ചെയർമാനായും വിദ്യാഭ്യാസ വിചക്ഷണനും മുൻവൈസ്ചാൻസിലറുമായഡോ.സിറിയക്ക്തോമസ്,വിദ്യാഭ്യാസസാമൂഹ്യരംഗത്തുപ്രവർത്തിയ്ക്കുന്ന പ്രൊഫ. ബേബി എം.വർഗ്ഗീസ് എന്നിവർ അംഗങ്ങളുമായ ജൂറി കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്.