KLM Axiva
KLM branches KLM get a call KLM ncd KLM Video
KLM
January 1, 2022 കെ എൽ എം ആക്സിവ ഫിൻവെസ്റ്റ് 23-ാം സ്ഥാപകദിനം ആഘോഷിച്ചു.

കൊച്ചി: പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ കെ എൽ എം ആക്സിവ ഫിൻവെസ്റ്റിൻറെ 23-ാം സ്ഥാപകദിനാഘോഷങ്ങൾ ഡിസംബർ 31, 3 മണിക്ക്  കൊച്ചിയിൽ തുടക്കംകുറിച്ചു. കേരളത്തിലെ മുൻനിര എൻ ബി എഫ് സികളിൽ ഒന്നായ കെഎൽഎം ആക്സിവയുടെ വാർഷികാഘോഷ ഉത്ഘാടനം ചെയർമാൻ ഡാം സുരക്ഷാ അതോറിറ്റി, ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ നിർവ്വഹിച്ചു. കമ്പനി ചെയർമാൻ ഡോ. ജെ അലക്സാണ്ടർ എെഎഎസ് (റിട്ട) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർമാരായ ഷിബു തെക്കുംപുറം, ജോർജ് കുര്യാപ്പ്, സി.ഇ.ഒ മനോജ് രവി, വൈസ് പ്രസിഡന്റ് വി.സി. ജോർജ്കുട്ടി എന്നിവർ പ്രസംഗിച്ചു.

സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി ജനുവരി 1 ന് ഇന്ത്യയിലുടനീളം എല്ലാ ശാഖകളിലും ഇടപാടുകാരുടെ സംഗമം സംഘടിപ്പിക്കും. കെഎൽഎം ആക്സിവയെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ വർഷമാണ് കടന്നു പോയതെന്ന് കമ്പനി ചെയർമാൻ ഡോ. ജെ അലക്സാണ്ടർ പറഞ്ഞു. ശാഖകളുടെ എണ്ണം 1000 ആക്കി ഉയർത്തും. ഗോൾഡ് ലോണിനാണ് കമ്പനി കൂടുതൽ ഉൗന്നൽ കൊടുക്കുന്നത്. സ്വർണ്ണ പണയ വായ്പ 5000 കോടിയിലേക്ക് എത്തിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പബ്ലിക് ലിസ്റ്റിങ്ങിനുള്ള തയ്യാറെടുപ്പുകളും പുരോഗമിച്ചുവരുകയാണ്. ഇതിനോടനുബന്ധിച്ച് മുംബൈയിൽ പുതിയ സോണൽ ഒാഫീസ് പ്രവർത്തനം ആരംഭിക്കും. നിരവധി ഇതര ധനകാര്യ സേവനങ്ങളും കമ്പനി നൽകുന്നുണ്ട്.