KLM Axiva
KLM branches KLM get a call KLM ncd KLM Video
KLM
January 1, 2021 കെ എൽ എം ആക്സിവ ഫിൻവെസ്റ്റ് 22-ാം സ്ഥാപകദിനം ആഘോഷിച്ചു.

കൊച്ചി:  പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ കെ എൽ എം ആക്സിവ ഫിൻവെസ്റ്റിൻറെ 22-ാം സ്ഥാപകദിനാഘോഷങ്ങൾ കൊച്ചിയിൽ ബ്രാൻഡ് അംബാസിഡർ മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധികൾക്കിടയിലും ബിസിനസ്സിൽ വളർച്ച രേഖപെടുത്താനായത് വിശ്വാസവും മികവും ഒരുമിച്ച് ചേർത്തുകൊണ്ടുള്ള കെ എൽ എം ൻറെ പ്രവർത്തനം മൂലമാണെന്ന് അവർ പറഞ്ഞു. കഴിഞ്ഞ 22 വർഷങ്ങളായി മികച്ച പ്രൊഫഷണലിസം കാഴ്ച്ചവെച്ചത് കൊണ്ടാണ് കമ്പനിക്ക് പുരോഗതി കൈവരിക്കാനായതെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു. ഈ കമ്പനിയുടെ ഭാഗമാകാൻ സാധിച്ചതിലുള്ള സന്തോഷവും അവർ രേഖപ്പെടുത്തി. ചെയർമാൻ ഡോ. ജെ. അലക്സാണ്ടർ  IAS (Retd.) അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഷിബു തെക്കുംപുറം മുഖ്യ പ്രഭാഷണം നടത്തി. ഡയറക്ട്ടർമാരായ ബിജി ഷിബു, കെ. ഒ. ഇട്ടൂപ്പ്, ജോസ് നാലപ്പാട്ട്, റെജി കുര്യാക്കോസ്, ജോർജ് കുര്യാപ്പ്, വൈസ് പ്രസിഡൻറ് വി.സി. ജോർജ്കുട്ടി, ചീഫ് ഫിനാൻഷ്യൽ ഓഫീസർ തനിഷ് ഡാലീ എന്നിവർ പ്രസംഗിച്ചു. സ്ഥാപനദിനാഘോഷങ്ങളുടെ ഭാഗമായി കേരളം, തമിഴ്നാട്, കർണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങ ളിലെ എല്ലാ ശാഖകളിലും ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ചു.

തെക്കേ ഇന്ത്യ മുഴുവൻ കെ എൽ എം ആക്സിവ ഫിൻവെസ്റ്റ് പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. ശാഖകളുടെ എണ്ണം 1000 ആക്കി ഉയർത്തും. ഗോൾഡ് ലോണിനാണ് കമ്പനി കൂടുതൽ ഊന്നൽ കൊടുക്കുന്നത്. പബ്ലിക്  NCD വഴി സമാഹരിക്കുന്ന മുഴുവൻ തുകയും സ്വർണ്ണവായ്പ്പയുടെ വിപുലീകരണത്തിനായി ഉപയോഗിക്കും. നിരവധി ഇതര ധനകാര്യ സേവനങ്ങളും കമ്പനി നൽകുന്നുണ്ട്. പബ്ലിക് ലിസ്റ്റിങ്ങിനുള്ള തെയ്യാറെടുപ്പുകളും പുരോഗമിക്കുകയാണെന്ന് കെ എൽ എം ആക്സിവ ഫിൻവെസ്റ്റ് ചെയർമാൻ ഡോ. ജെ. അലക്സാണ്ടർ പറഞ്ഞു.