KLM Axiva
KLM branches KLM get a call KLM ncd KLM Video
KLM
August 6, 2021 കെ എൽ എം ആക്സിവ ഫിൻവെസ്റ്റ് "വ്യാപാര സഹായി ഗോൾഡ് ലോൺ" ഉദ്ഘാടനം ചെയ്തു.

കൊച്ചി:  ധനകാര്യ സ്ഥാപനങ്ങൾ പണലഭ്യത ഉറപ്പാക്കുന്നത് ഈ കാലഘട്ടത്തിൽ സ്വാഗതാർഹമാണെന്ന് പ്രശസ്ത സിനിമാതാരം മഞ്ജു വാര്യർ പറഞ്ഞു. പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ കെ എൽ എം ആക്സിവ ഫിൻവെസ്റ്റിന്റെ ""വ്യാപാര സഹായി ഗോൾഡ് ലോൺ'' ന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അവർ.  കെ എൽ എം ആക്സിവ എക്സിക്യൂട്ടീവ് ഡയറക്ടർ ഷിബു തെക്കുംപുറം അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ ഡയറക്ടർമാരായ ബിജി ഷിബു, ഇട്ടൂപ് കെ.ഒ, ജോസ് നാലപ്പാട്ട്,  ജോർജ് കുര്യയ്പ്പ്, വൈസ് പ്രസിഡന്റ് വി.സി. ജോർജ്കുട്ടി എന്നിവർ സംസാരിച്ചു.

വ്യാപാരികൾക്ക് ബിസിനസ് വിപുലീകരണത്തിനുള്ള ഒരു സമ്പൂർണ്ണ വായ്പ്പാ പദ്ധതിയാണ് ""വ്യാപാര സഹായി ഗോൾഡ് ലോൺ'' എന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഷിബു തെക്കുംപുറം അറിയിച്ചു. ഇൗ പദ്ധതിയിലൂടെ പരമാവധി തുക കുറഞ്ഞ പലിശയിൽ ലഭ്യമാകും. കടയുടമകൾക്ക് ദിവസ തവണ സൗകര്യവും ഇൗ സ്കീമിലൂടെ ലഭ്യമാകും. പബ്ലിക് ഇഷ്യൂ വിലൂടെ സമാഹരിച്ച മുഴുവൻ തുകയും ഗോൾഡ് ലോണിനായി വിനിയോഗിക്കും.