KLM Axiva
KLM branches KLM get a call KLM ncd KLM Video
KLM
March 31, 2022 കെ എൽ എം ആക്സിവ ഫിൻവെസ്റ്റിന്റെ പാലക്കാട് റീജിണൽ ഓഫീസ് ഉദ്ഘാടനം ചെയ്തു.

പാലക്കാട്: പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ കെ എൽ എം ആക്സിവ ഫിൻവെസ്റ്റിന്റെ പാലക്കാട് റീജിണൽ ഓഫീസിന്റെ ഉദ്ഘാടനം മലമ്പുഴ നിയോജക മണ്ഡലം എം.എൽ.എ ശ്രീ. എ. പ്രഭാകരൻ നിർവഹിച്ചു, പാലക്കാട് ചന്ദ്രനഗറിൽ പ്രവർത്തനം ആരംഭിച്ച പുതിയ ബ്രാഞ്ചിന്റെ  ഉദ്ഘാടനം  മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. കെ എൽ എം ആക്സിവ സി.ഇ.ഒ ശ്രീ. മനോജ് രവി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ എൽ എം ആക്സിവ വൈസ് പ്രസിഡന്റ് ശ്രീ. വി.സി. ജോർജ്കുട്ടി, സോണൽ മാനേജർ ജോഷി ജോസഫ്, റീജിയണൽ മാനേജർ അനിൽകുമാർ, ബ്രാഞ്ച് മാനേജർ പ്രീജ എം., വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട്  ജില്ലാ പ്രസിഡന്റ് ശ്രീ. ബാബു കോട്ടയിൽ,  വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ്  ശ്രീ. എം.എസ്. സിറാജ് എന്നിവർ പ്രസംഗിച്ചു.

മാന്യ ഇടപാടുകാരുടെ സൗകര്യാർത്ഥം പാലക്കാട് മലപ്പുറം ജില്ലകളിലെ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിനായാണ് കെ എൽ എം ആക്സിവ ഫിൻവെസ്റ്റിന്റെ റീജിണൽ ഓഫീസും, പുതിയ ശാഖയും (ചന്ദ്രനഗർ) എല്ലാവിധ ആധുനിക ബാങ്കിങ് സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ചത്.