കൊച്ചി : പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ കെ എൽ എം ആക്സിവ ഫിൻവെസ്റ്റിന്റെ കാർ ലോൺ വിഭാഗം പ്രവർത്തനം ആരംഭിച്ചു. കെ എൽ എം ബ്രാൻഡ് അംബാസിഡറും പ്രശസ്ത സിനിമാതാരവുമായ മഞ്ജു വാര്യർ കൊച്ചിയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. കെ എൽ എം ആക്സിവ എക്സിക്യൂട്ടീവ് ഡയറക്ടർ ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർമാരായ കെ.ഒ. ഇട്ടൂപ്പ്, ജോസ് നാലപ്പാട്ട്, ബിജി ഷിബു, ജോർജ് കുര്യപ്പ്, സി ഇ ഒ മനോജ് രവി, വൈസ് പ്രസിഡന്റ് വി.സി. ജോർജ്കുട്ടി, എന്നിവർ പങ്കെടുത്തു.
നാലുചക്ര വാഹനങ്ങൾക്കാണ് വായ്പ ലഭിക്കുന്നത്. കേരളത്തിലെ എല്ലാ കാർ ഷോറൂമുകൾ വഴിയും ഈ സേവനം ലഭ്യമാക്കാവുന്നതാണ്. പ്രീമിയം കാറുകൾക്കാണ് പ്രധാനമായും ലഭിക്കുക. യൂസ്ഡ് കാറുകൾക്ക് നിലവിൽ ലഭ്യമായതിൽ ഏറ്റവും കുറഞ്ഞ പലിശ നിരക്കിലാണ് വായ്പകൾ നൽകുന്നത്. വാഹന വായ്പയുടെ വിപുലീകരണത്തിനായി 500 കോടി ഈ സാമ്പത്തിക വർഷം ലക്ഷ്യമിടുന്നു. ചടങ്ങിനോടൊപ്പം കെ എൽ എം ആക്സിവയുടെ ആനുവൽ മീറ്റിങ്ങും നടന്നു. കഴിഞ്ഞ സാമ്പത്തിക വർഷം മികവ് പുലർത്തിയ ബ്രാഞ്ച് മാനേജർമാർക്കുള്ള അവാർഡ്ദാനവും നടത്തി. ഈ വർഷം വാഹന വായ്പകൾക്കും ഭാവന വായ്പകൾക്കുമായി പുതിയ കമ്പനി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുമെന്ന് സി.ഇ.ഒ മനോജ് രവി അറിയിച്ചു.
മാന്യ ഇടപാടുകാരുടെ സൗകര്യാർത്ഥം പാലക്കാട് മലപ്പുറം ജില്ലകളിലെ പ്രവർത്ത...
പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ കെ എൽ എം ആക്സിവ ഫിൻവെസ്റ്റിൻറെ 23-ാം സ്ഥ...
സംസ്ഥാനത്തെ 300 ബ്രാഞ്ചുകളുടെ പ്രവർത്തനവും ഈ സോണൽ ഓഫീസ് ആയിരിക്കും നിയ...
ശ്രീശങ്കരചാര്യസംസ്കൃതസർവ്വകലാശാലയുടേയുംകലാമണ്ഡലംസർവ്വകലാശാലയുടേയും മുൻ...
The company currently has 150 branches at present, of which 98 are in Kerala and the rest in Tamil Nadu and Karnataka