KLM Axiva
KLM branches KLM get a call KLM ncd KLM Video
KLM
February 5, 2021 കെ എൽ എം ആക്സിവ നിക്ഷേപക സംഗമം "ഇൻവെസ്റ്റ 2021" നടത്തി.

കൊച്ചി: പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ കെ എൽ എം ആക്സിവ ഫിൻവെസ്റ്റ് നിക്ഷേപകരുടെ സംഗമം "ഇൻവെസ്റ്റ 2021'' എറണാകുളത്ത് സംഘടിപ്പിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ചെയർമാൻ ഡോ. ജെ. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. വിശ്വാസവും മികവും ചേർന്നുള്ള പ്രവർത്തനമാണ് സ്ഥാപനത്തിനെ വിജയത്തിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡയറക്ടർമാരായ ബിജി ഷിബു, അഡ്വ. പീയൂസ് എ. കൊറ്റം, കെ.ഒ. ഇട്ടൂപ്, ജോസ് നാലപ്പാട്ട്, റെജി കുര്യാക്കോസ്, ജോർജ് കുര്യയ്പ്, വൈസ് പ്രസിഡന്റ്  വി.സി. ജോർജ്കുട്ടി, CFO  തനീഷ് ഡാലീ എന്നിവർ പ്രസംഗിച്ചു.

ഇന്ത്യയിൽ മുഴുവൻ കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ ശാഖകളുടെ എണ്ണം 1000 ആക്കി ഉയർത്തും.  ഗോൾഡ് ലോണിലാണ് കമ്പനി കൂടുതൽ ഉൗന്നൽ കൊടുക്കുന്നത്. പബ്ലിക് എൻസിഡി വഴി സമാഹരിക്കുന്ന പണം മുഴുവൻ സ്വർണ വായ്പകൾക്കായി വിനിയോഗിക്കും. നിരവധി ഇതര ധനകാര്യ സേവനങ്ങളും കമ്പനി നൽകുന്നുണ്ട്. അടുത്ത സാമ്പത്തിക വർഷം കമ്പനി ഷെയറുകൾ പൊതുവിപണിയിലെത്തിക്കും. മൈക്രോ ഫൈനാൻസിന്റെ വിപുലീകരണത്തിനായി പബ്ലിക് ലിസ്റ്റഡ് കമ്പനി പ്രവർത്തനമാരംഭിക്കും. മലയാളത്തിന്റെ ജനപ്രിയ നായിക മഞ്ജു വാര്യർ ബ്രാൻഡ് അംബാസിഡറായി എത്തുന്നതോടെ ബ്രാൻഡ് കൂടുതൽ ജനകീയമാകുമെന്ന് ഡോ. ജെ. അലക്സാണ്ടർ IAS ( Retd .) പറഞ്ഞു.