KLM Axiva
KLM branches KLM get a call KLM ncd KLM Video
KLM
November 12, 2021 കെ എൽ എം ആക്സിവ കൊച്ചിയിൽ സോണൽ ഓഫീസ് തുറന്നു.

കൊച്ചി: പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ കെ എൽ എം ആക്സിവ ഫിൻവെസ്റ്റ് കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പാലാരിവട്ടത്ത്  സോണൽ  ഓഫീസ് ആരംഭിച്ചു. സംസ്ഥാനത്തെ 300 ബ്രാഞ്ചുകളുടെ പ്രവർത്തനവും ഇൗ സോണൽ ഓഫീസ് ആയിരിക്കും നിയന്ത്രിക്കുക. സോണൽ ഓഫീസുകളുടെ കീഴിൽ എല്ലാ ജില്ലകളിലും റീജിണൽ ഒാഫീസുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇൗ സാമ്പത്തിക വർഷം തന്നെ തമിഴ്നാട്, കർണാടക, തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും പ്രത്യേകം സോണൽ ഒാഫീസുകൾ പ്രവർത്തനം ആരംഭിക്കുമെന്നും ഇൗ വർഷം തന്നെ  ഇന്ത്യ മുഴുവൻ വിവിധ സംസ്ഥാനങ്ങളിൽ ശാഖകൾ തുറക്കുമെന്നും.  ചെയർമാൻ ഡോ. ജെ. അലക്സാണ്ടർ IAS (Retd.) പറഞ്ഞു

                സോണൽ ഒാഫീസിന്റെ ഉത്ഘാടനം ബ്രാൻഡ് അംബാസിഡർ മഞ്ജു വാര്യർ നിർവഹിച്ചു. കമ്പനി ചെയർമാൻ ഡോ. ജെ. അലക്സാണ്ടർ IAS (Retd.)  അധ്യക്ഷനായ ചടങ്ങിൽ ഡയറക്റ്റർമാരായ ഷിബു തെക്കുംപുറം, കെ.ഒ. ഇട്ടൂപ്പ്, ജോസ് നാലപ്പാട്ട്, ബിജി ഷിബു, ജോർജ് കുര്യയ്പ്പ്, വൈസ് പ്രസിഡന്റ് വി.സി. ജോർജ്കുട്ടി, സി.എഫ്.ഒ. തനീഷ് ഡാലി, എന്നിവർ പ്രസംഗിച്ചു.