KLM Axiva
KLM branches KLM get a call KLM ncd KLM Video
KLM
January 4, 2020 കെ. എൽ. എം. ആക്സിവ ഇരുപത്തിയൊന്നാം സ്ഥാപക ദിനാഘോഷം

കൊച്ചി : പ്രമുഖ ധനകാര്യസേവന സ്ഥാപനമായ കെ .എൽ .എം ആക്സിവ ഫിൻവെസ്റ്റിന്‍റെ ഇരുപത്തിയൊന്നാം സ്ഥാപക ദിനാഘോഷം കൊച്ചിയില്‍ നടന്നു. സ്ഥാപക ദിനാഘോഷങ്ങളുടെ ഉത്ഘാടനം  റിയല്‍ എസ്റ്റേറ്റ്‌ റഗുലേറ്ററി അതോറിറ്റി ചെയർമാൻ പി.എച്ച്. കുര്യന്‍ IAS നിര്‍വഹിച്ചു. വിശ്വാസവും മികവും ഒരുമിച്ച് വരുമ്പോഴാണ് ഒരു സ്ഥാപനം തികഞ്ഞ പ്രഫഷണലാവുന്നെത്. ഇത് രണ്ടും കൈ കോര്‍ത്ത് പോകുമ്പോഴാണ് ഒരു സ്ഥാപനത്തിന് പുരോഗതി ഉണ്ടാകുന്നത്. കഴിഞ്ഞ 21 വര്‍ഷക്കാലംകൊണ്ട് കെ.എല്‍.എം. ആക്സിവ ഫിന്‍വെസ്റ്റ് നേടിയെടുത്തത് ഈ മൂല്യങ്ങളാണെന്ന് പി.എച്ച്. കുര്യന്‍ പറഞ്ഞു. കെ.എല്‍.എം ആക്സിവ ചെയർമാൻ  ഡോക്ടർ ജെ. അലക്സാണ്ടർ  IAS അധ്യക്ഷത വഹിച്ചു. കെ.എല്‍.എം ഗ്രൂപ്പ് ചെയര്‍മാൻ ഷിബു തെക്കുംപുറം, ചാർട്ടേഡ് അക്കൗണ്ടന്റ്  പി.മോഹന്‍ദാസ്, ഡയറക്റ്റർമാരായ പീയുസ് എ കൊറ്റം, ജോസ്കുട്ടി സേവ്യര്‍ എന്നിവര്‍ സംസാരിച്ചു.

ദിനാഘോഷങ്ങളുടെ ഭാഗമായി കേരളം, കർണാടകം, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ എല്ലാ ശാഖകളിലും സ്ഥാപക ദിനാഘോഷം ഇടപാടുകാരുടെ സംഗമം CAPITAL CROWN MEET എന്നിവ സംഘടിപ്പിച്ചിരുന്നു.

സ്ഥാപകദിനത്തോട്   അനുബന്ധിച്ച്  സാമൂഹ്യ പ്രതിബന്ധത ലക്ഷ്യമാക്കിയുള്ള കാരുണ്യ സ്പര്‍ശം പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി നിര്‍ധനരും നിരാലംബരുമായ രോഗികളെ സഹായിക്കുവാന്‍ വേണ്ടി എല്ലാ ശാഖകളുടേയും നേത്രത്വത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. അതോടൊപ്പം മരുന്നും ചികിത്സയും സൗജന്യമായി നല്‍കും. 1000 വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസും, 1000  പേര്‍ക്ക് തിമിര ശസ്ത്രക്രിയയും സൗജന്യമായി നല്‍കുമെന്ന് കെ.എല്‍.എം ഗ്രൂപ്പ് ചെയര്‍മാന്‍ ഷിബു തെക്കുംപുറം പറഞ്ഞു.

നാല് ലക്ഷത്തോളം ഇടപാടുകാരിലൂടെ  സ്വർണ്ണ വായ്‌പ, മൈക്രോഫിനാൻസ് എന്നീ വിഭാഗങ്ങളില്‍ ആയിരം കോടിയോളം രൂപാ വായ്‌പയായി കെ.എല്‍.എം. ആക്സിവ നല്‍കിയിട്ടുണ്ട്.