KLM Axiva
KLM branches KLM get a call KLM ncd KLM Video
KLM
August 1, 2021 കെ എൽ എം ആക്സിവയുടെ കടപ്പത്രങ്ങൾക്ക് മികച്ച പ്രതികരണം.

കൊച്ചി:  പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ കെ എൽ എം ആക്സിവ ഫിൻവെസ്റ്റ് പൊതുവിപണിയിലൂടെ സമാഹരിച്ച കടപ്പത്രങ്ങൾ ഓവർ സബ്സ്ക്രെബ് ചെയ്തു. ഓഹരിയാക്കി മാറ്റാൻ പറ്റാത്ത കടപ്പത്രങ്ങൾക്ക് മികച്ച  പ്രതികരണമാണ് നിക്ഷേപകരിൽ നിന്നും ലഭിച്ചത്. 150 കോടി രൂപ ലക്ഷ്യമിട്ട നാലാമത്തെ NCD പബ്ലിക് ഇഷ്യൂ വൻ വിജയമാക്കാൻ സാധിച്ചുവെന്ന് കമ്പനി ചെയർമാൻ ഡോ. ജെ. അലക്സാണ്ടർ IAS (Retd.) അറിയിച്ചു. സമാഹരിച്ച തുക ഗോൾഡ് ലോണിനായി പൂർണമായും വിനിയോഗിക്കാനും ശാഖകളുടെ എണ്ണം തെക്കേ ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ചെറുകിട വിപണന മേഖലയിൽ പണലഭ്യത ഉറപ്പുവരുത്താൻ ഈ NCD പബ്ലിക് ഇഷ്യൂവിലൂടെ സാധികും.

വ്യാപാരികള്‍ക്കായുള്ള സ്വര്‍ണ്ണവായ്പ പദ്ധതി വ്യാപാര സഹായി ഗോള്‍ഡ് ലോണിന്‍റെ  ഉദ്ഘാടനം ബ്രാന്‍ഡ് അംബാസിഡര്‍ മഞ്ജു വാര്യര്‍ കൊച്ചിയില്‍ ആഗസ്റ്റ് 5-ാം തിയതി നിര്‍വഹിക്കും. ബിസിനസ് വിപുലീകരണത്തിനായുള്ള ഈ സമ്പൂര്‍ണ്ണ വായ്പാ പദ്ധതിയിലൂടെ പരമാവധി തുക കുറഞ്ഞ പലിശയില്‍ ലഭ്യമാക്കും. കടയുടമകള്‍ക്ക് ഡെയ്‌ലി കളക്ഷന്‍ സൗകര്യവും ഈ സ്‌കീമിലൂടെ ലഭ്യമാകും.